Australia beat India by four wickets, level series 2-2
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ഇരുവരും പിരിഞ്ഞത്. രോഹിത്തും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സെടുത്തു. 2013ല്‍ നാഗ്പൂരില്‍ ഇരുവരും ചേര്‍ന്ന് നേടിയ 178 റണ്‍സാണ് പഴങ്കഥയായത്.